-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 7

Kerala PSC Repeated Questions


31.

1.  ഇന്ത്യയില 1789 ഫ്രഞ്ച് വിപ്ലവ സമയത്ത്,'വിപ്ലവത്തിൻടെ മരം' നട്ട ഭരണാധികാരി ആരാണ് ?
2.  ശ്രീ രംഗ പട്ടണം തലസ്ഥാനമാക്കി മാറ്റിയ മൈസൂർ ഭരണാധികാരി ആരാണ് ?
3.  1750-ൽ  ജനിച്ച പ്രശസ്ത ഇന്ത്യൻ ഭരണാധികാരി ആരാണ് ?
4.  1799-ൽ നാലാം മൈസൂർ     യുദ്ധത്തിനൊ ടുവിൽ വധിക്കപ്പെട്ട ഭരണാധികാരി ആര് ?
5.  മൈസൂർ കടുവ എന്നറിയപ്പെടുന്നതാര് ?

ഉത്തരം : ടിപ്പു സുൽത്താൻ


32.

1.  കേരളത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ എത്തുന്ന വള്ളം കളി ഏതാണ് ?
2.  ആഗസ്റ്റ്‌ രണ്ടാം ശനിയാഴ്ച നടക്കുന്ന പ്രശസ്ത വള്ളം കളി ഏതു ?
3.  പുന്നമടക്കായലിൽ നടക്കുന്ന പ്രധാന വള്ളം കളിയേത് ?
4.  പ്രൈംമിനിസ്റ്റെർസ് ട്രോഫി ഇന്ന് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
5.  1952 മുതൽ കേരളത്തിൽ  നടന്നു വരുന്ന പ്രധാന വള്ളം കളി മത്സരം ഏതാണ്?


ഉത്തരം:  നെഹ്‌റു ട്രോഫി വള്ളം കളി


33.

1.  ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ഏത്?
2.  ബംഗാൾ കടുവകൾ കാണപ്പെടുന്ന പ്രദേശം ഏത് ?
3.  ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ എവിടെ ?
4.  സുന്ദരമായ വനം എന്ന് അർഥമുള്ള പേരില് പ്രശസ്തമായ സ്ഥലം ഏത്?

ഉത്തരം : സുന്ദർബൻ

34.

1.  ഇന്ത്യയുടെ തലസ്ഥാനം ഡൽഹി  ആയ വർഷം ഏതാണ് ?
2.  ബംഗാൾ വിഭജനം രാദ്ദാക്കിയത് ഏത് വർഷമാണ് ?
3.  ലോകത്തിലെ ആദ്യ എയർ മെയിൽ അലഹബാദിൽ വന്ന വർഷം ?
4.  മാർച്ച്‌  8,ആദ്യമായി അന്താരാഷ്‌ട്ര വനിതാദിനമായി പ്രഖ്യാപിക്കപ്പെട്ട വർഷം  ഏതാണ്?
5.  റൊണാൾഡ് അമുട്സണ്‍ ദക്ഷിണ ധ്രുവത്തിൽ എത്തിയത് ഏത് വർഷമാണ്‌?


ഉത്തരം :  1911


35.

1.  പ്രജ്യോതിഷ്പുരം എന്നറിയപ്പെട്ട സ്ഥലം ഏതാണ് ?
2.  കാമരൂപ് ഏതു സ്ഥലത്തിൻടെ പഴയ പേരാണ് ?
3.  ഏതു സംസ്ഥാനത്തെ ദുഃഖം എന്നാണ് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നത് ?
4. ബോഡോ വർഗക്കാർ അധിവസിക്കുന്ന സംസ്ഥാനം ഏതാണ് ?
5.  ഇന്ത്യയുടെ ചായത്തോട്ടം ഏതു സംസ്ഥാനമാണ് ?
6.  കാശിഗംഗ ,മനാസ് ദേശീയ ഉദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ് ?

ഉത്തരം :  ആസ്സാം      

No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription