21.
1. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്റോയ് ആരാണ് ?
2. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറൽ ആരാണ് ?
3. ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തിയ വൈസ് റോയ് ആരാണ് ?
4. ഏതു വൈസ് റോയിയുടെ കാലത്താണ് ശിപായി ലഹള (1857)നടന്നത് ?
ഉത്തരം : കനിങ്ങ് പ്രഭു
22.
1. സസാറാം (ബീഹാറിൽ ) -ൽ ഏതു ചക്രവർത്തിയുടെ ശവകുടീരമാണ് സ്ഥിതിചെയ്യുന്നത് ?
2. സുർ രാജവംശ സ്ഥാപകനാര് ?
3. രൂപ നാണയം ആദ്യമായി ഇറക്കിയത് ആരാണ് ?
4. ഗ്രാൻറ് ട്രങ്ക് റോഡിൻടെ ശില്പിയാരാണ് ?
5. എ.ഡി.-1540- 1545 കാലഘട്ടത്തിൽ ഡൽഹി ഭരിച്ചിരുന്ന ചക്രവർത്തി ആരാണ്?
ഉത്തരം: ഷേർഷ സൂരി
23.
1. പ്രകൃതി വാതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമേത് ?
2. ബയോഗ്യാസ് എന്താണ് ?
3. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നതെന്ത് ?
4. CH4 എന്തിൻടെ പ്രതീകമാണ് ?
ഉത്തരം : മീഥേൻ
24.
1. ബ്രിട്ടണ്‍ സന്ദർശിച്ച ആദ്യ ഇന്ത്യാക്കാരനാരാണ് ?
2. സമ്പാദ് കൗമുദി സ്ഥാപകനാര് ?
3. ബ്രിസ്റ്റലിൽ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രശസ്ത ഇന്ത്യക്കാരനാര്?
4. ബ്രഹ്മ സമാജ സ്ഥാപകനാര് ?
5. ആത്മീയ സഭയുടെ സ്ഥാപകനാര് ?
6. സതി നിരോധിക്കാനായി പ്രവർത്തിച്ച ആദ്യ നേതാവാരാണ് ?
ഉത്തരം : രാജ റാം മോഹൻ റോയ്
25.
1. തഥാഗതൻ എന്നറിയപ്പെട്ടതാര് ?
2. ശാക്യമുനി എന്ന് അറിയപ്പെട്ട വ്യക്തി ആരാണ് ?
3. കപിലവസ്തുവിൽ ജനിച്ച മഹാൻ ആരാണ് ?
4. 'ഏഷ്യയുടെ പ്രകാശം' എന്നറിയപ്പെട്ടതാര് ?
5. സിദ്ധാർഥൻ പിന്നീട് ഏതു പേരിലാണ് പ്രശസ്തനായത്?
ഉത്തരം: ശ്രീ ബുദ്ധൻ
No comments:
Post a Comment